Select Your Language

Notifications

webdunia
webdunia
webdunia
webdunia

Yashasvi Jaiswal's Bat Breaks: 'ഒന്ന് മുട്ടിയതാ ബാറ്റിന്റെ പിടി ഇളകി'; വോക്‌സിന്റെ പന്തില്‍ ജയ്‌സ്വാള്‍ (വീഡിയോ)

ക്രിസ് വോക്‌സ് എറിഞ്ഞ ഒന്‍പതാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം

Jaiswal Bat, Yashasvi Jaiswals Bat Breaks, Woakes Ball breaks Jaiswal's Bat, ജയ്‌സ്വാള്‍, ജയ്‌സ്വാളിന്റെ ബാറ്റ് ഒടിഞ്ഞു

രേണുക വേണു

Manchester , ബുധന്‍, 23 ജൂലൈ 2025 (16:27 IST)
Jaiswal's Bat breaks

Yashasvi Jaiswal's Bat Breaks: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇംഗ്ലണ്ട് പേസര്‍മാരുടെ ചൂടറിഞ്ഞ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറില്‍ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിന്റെ പിടി ഇളകി. 
 
ക്രിസ് വോക്‌സ് എറിഞ്ഞ ഒന്‍പതാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. വോക്‌സിന്റെ പരമാവധി വേഗതയില്‍ ആയിരുന്നില്ല ആ പന്ത്. ക്രിക്ബസ് റിപ്പോര്‍ട്ട് അനുസരിച്ച് 126 കി.മീ വേഗത മാത്രമുള്ള പന്തായിരുന്നു അത്. വോക്‌സിന്റെ ഗുഡ് ലെങ്ത് പന്ത് പ്രതിരോധിച്ചതും ജയ്‌സ്വാളിന്റെ ബാറ്റിന്റെ പിടി ഇളകി. 
സഹഓപ്പണര്‍ കെ.എല്‍.രാഹുല്‍ ജയ്‌സ്വാളിന്റെ അടുത്തെത്തുകയും ബാറ്റിനു എന്ത് സംഭവിച്ചെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഉടന്‍ തന്നെ ഡഗ്ഔട്ടിലേക്ക് കൈ നീട്ടി ജയ്‌സ്വാള്‍ പുതിയ ബാറ്റ് ആവശ്യപ്പെട്ടു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, 4th Test, Day 1: അന്‍ഷുല്‍ കംബോജിനു അരങ്ങേറ്റം, കരുണിനു പകരം സായ് സുദര്‍ശന്‍