Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതെന്ത് ക്യാപ്റ്റൻസിയാണ്, കാട്ടിയത് വലിയ അബദ്ധം'; ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ കോഹ്‌ലിയ്ക്കെതിരെ ഗംഭീർ

'ഇതെന്ത് ക്യാപ്റ്റൻസിയാണ്, കാട്ടിയത് വലിയ അബദ്ധം'; ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ കോഹ്‌ലിയ്ക്കെതിരെ ഗംഭീർ
, തിങ്കള്‍, 30 നവം‌ബര്‍ 2020 (11:30 IST)
ഓസ്ട്രേലിയൻ പര്യടനത്തിൽ രണ്ട് ഏകദിന മത്സരങ്ങളും പരാജയപ്പെട്ട് ടൂർണമെന്റ് നഷ്ടപ്പെട്ടതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ നായകത്വത്തെ തന്നെ ചോദ്യംചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കളിയിൽ കോഹ്‌‌ലിയുടെ തീരുമാനങ്ങളെ മോശം ക്യപ്റ്റൻസി എന്നു മാത്രമേ വിശേഷിപ്പിയ്ക്കാനാകു എന്നായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം. ബുംറയ്ക്ക് ന്യൂബോളിൽ എന്തുകൊണ്ട് കൂടുതൽ അവസരങ്ങൾ നൽകിയില്ല എന്ന് ചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ഗംഭീറിന്റെ പ്രതികരണം. 
 
സത്യസന്ധമായി പറഞ്ഞാൽ എനിയ്ക്ക് ആ ക്യാപ്‌റ്റൻസി മനസ്സിലാകുന്നില്ല. മികച്ച ബാറ്റിങ് ലൈനപ്പുള്ള ടീമിനെ പിടിച്ചുകെട്ടണമെങ്കിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്‌ത്തേണ്ടതുണ്ട്. അത്തരം ഒരു സാഹചരത്തിൽ ടീമിലെ പ്രീമിയം ഫാസ്റ്റ് ബൗളർക്ക് രണ്ടോവര്‍ മാത്രം നല്‍കി പിന്‍വലിക്കുന്നത് എന്തു ക്യാപ്റ്റന്‍സിയാണെന്ന് എനിയ്ക്ക് മനസ്സിലാവുന്നില്ല. ഇത് ടി20 ക്രിക്കറ്റല്ല. എന്തുകൊണ്ടായിരിക്കാം കോഹ്‌ലി ഇത്തരമൊരു അബദ്ധം കാണിച്ചതെന്നു മനസ്സിലാവുന്നില്ല. മോശം ക്യാപ്റ്റന്‍സിയെന്നു മാത്രമേ ആ തീരുമാനത്തെക്കുറിച്ച് പറയാന്‍ സാധിക്കൂ  
 
വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരിൽ ഒരാളെ ഇന്ത്യ അടുത്ത മത്സരത്തിൽ കളിപ്പിയ്ക്കണം എന്നും ഗംഭീർ പറയുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇവര്‍ എങ്ങനെ കളീയ്ക്കുന്നു എന്നത് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഇവർ ഏകദിന ടീമിന്റെ ഭാഗമല്ലെങ്കില്‍ അത് ടീം സെലക്ഷനിലെ വലിയ പിഴവ് തന്നെയാണെന്ന് പറയാതിരിയ്ക്കാനാകില്ല. ഒരു താരത്തിന്റെ മികവ് മനസ്സിലാക്കണമെങ്കില്‍ അയാൾക്ക് അന്താരാഷ്ട മത്സരങ്ങളിൽ അവസരം നല്‍കേണ്ടത് പ്രധാനമാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഈ ഓപ്ഷനുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ നഷ്ടം ടീം ഇന്ത്യയ്ക്കായിരിയ്ക്കും എന്നും ഗംഭീർ പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം ഏകദിനത്തിലും ഇന്ത്യ വീണു, പരമ്പര ഓസ്ട്രേലിയയ്ക്ക് !