Select Your Language

Notifications

webdunia
webdunia
webdunia
webdunia

Cricket worldcup 2023: ആക്രമിച്ച് കളിച്ച് തന്നെ ടീമിനെ നയിക്കാൻ കരുത്തുള്ള നായകൻ, രോഹിത് വേറെ ജനുസ്സ്

Rohit sharma
, വെള്ളി, 13 ഒക്‌ടോബര്‍ 2023 (14:25 IST)
ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ സമീപനത്തെയും ബാറ്റിംഗ് മികവിനെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ലോകകപ്പ് സെഞ്ചുറികളിലെ റെക്കോര്‍ഡ് രോഹിത്തിന്റെ ക്ലാസ് എന്താണെന്ന് വ്യക്തമാക്കുന്നതാണെന്ന് സെവാഗ് പറഞ്ഞു. അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചപ്പോള്‍ 131 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.
 
രോഹിത് കളിക്കുമ്പോഴെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടെയിരിക്കും. 3 ഇരട്ടസെഞ്ചുറികള്‍ ഏകദിനത്തില്‍ കണ്ടെത്തുമ്പോള്‍ രോഹിത് തന്റെ ബാറ്റിംഗ് ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലോകകപ്പില്‍ 7 സെഞ്ചുറികള്‍ നേടാന്‍ വെറും 19 ഇന്നിങ്ങ്‌സുകളാണ് അവന് വേണ്ടിവന്നത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും ബൗളര്‍മാരെ ആക്രമിച്ച് കളിക്കുകയാണ് വേണ്ടതെന്ന് കാണിച്ച് നല്‍കാനും അവന് സാധിക്കുന്നുണ്ട്. ഇങ്ങനെ പരസ്യമായി ആക്രമണോത്സുകമായി കളിക്കുമെന്നും ഏത് ബൗളറാണെങ്കിലും ആക്രമിക്കുമെന്ന് പറയാനും അത് പ്രാവര്‍ത്തികമാക്കി കാണിക്കാനും വലിയ ധൈര്യം കൂടി വേണം. പോരാത്തതിന് രോഹിത് ക്യാപ്റ്റന്‍ കൂടിയാണ്. ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റന്‍. സെവാഗ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Pakistan ODI World Cup Match Preview: പകരംവീട്ടാന്‍ പാക്കിസ്ഥാന്‍, ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; ആവേശ പോരാട്ടത്തെ കുറിച്ച് അറിയേണ്ടതെല്ലാം