പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം ടെറസിൽനിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

Webdunia
ഞായര്‍, 22 മാര്‍ച്ച് 2020 (10:54 IST)
ചെന്നൈ: പത്തുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം നലുനില കെട്ടിടത്തിന് മുകളിൽനിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ചെന്നൈയിലെ തിരുവള്ളൂർ മധുരവയലിലാണ് ക്രൂരമായ. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ 29കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ശുചിമുറിയിലേക്ക് പോയ പീൺകുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 
 
പുലർച്ചെ രണ്ടുമണിയോടെ ശുചിമുറിയിലേക്ക് പോയ പെൺക്കുട്ടിയെ തിരികെ കാണാതായതോടെ പെൺകുട്ടിയുടെ മതാപിതാക്കൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അയിക്കുകയായിരുന്നു. ഇതോടെ പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ വീടിന്റെ പിന്നിൽനിന്നും രക്തത്തിൽ കുളീച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 
മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്. ഇതോടെ പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നു കെട്ടിടത്തിലെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കെട്ടിടത്തിലെ രണ്ടാനിലയിൽ താമസിക്കുന്ന പി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് ക്രൂരമായ സംഭവം വ്യക്തമായത്. 
 
പുലർച്ചെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ വായ പൊത്തിപ്പിടിച്ച് ടെറസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വസ്റ്റ്രം കീറിയെടുത്ത് പെൺകുട്ടിയുടെ വായിൽ തിരുകി. പീഡനത്തിന് ഇരയാക്കിയ ശേഷം നാലാംനിലയുടെ മുകളിൽനിന്നും പെൺകുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments