Webdunia - Bharat's app for daily news and videos

Install App

മോഷണശ്രമം ചെറുത്ത അമ്മയേയും മകളേയും ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്നു

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (19:32 IST)
മോഷണശ്രമം തടഞ്ഞ അമ്മയേയും മകളേയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഡല്‍ഹി ഷഹാദരാ സ്വദേശിയായ മീന(55) മകള്‍ മനീഷ(21) എന്നിവരാണ് കൊല്ലപ്പെട്ടത്‌. പൊലീസും സി ആര്‍ പി എഫും അന്വേഷണം ആരംഭിച്ചു.

നിസാമുദീനില്‍ നിന്ന് തിരുവനന്തപുരേത്ത് വരുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചില്‍  പുലര്‍ച്ചെയാണ് മോഷ്‌ടാക്കളുടെ ആക്രമണം ഉണ്ടായത്. ബാഗുമായി കള്ളന്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ട മീന ഇയാളെ തടഞ്ഞു. ബഹളം കേട്ട്  മനീഷയും ഓടിയെത്തി.

കോച്ചിന്റെ വാതില്‍‌ക്കല്‍ വെച്ച് ബാഗ് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കള്ളന്‍മാരിലൊരാള്‍ ഇരുവരെയും പുറത്തേക്ക് തള്ളിയിട്ട് ബാഗുമായി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മനീഷയുടെ സഹോദരന്‍ ആകാശ്‌ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി സിആര്‍പിഎഫിനെ വിവരം ധരിപ്പിച്ചു.

വൃന്ദാവന്‍ റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപം എത്തിയപ്പോഴാണ് സി ആര്‍ പി എഫിന് സംഭവ സ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. അപകടമുണ്ടായ പ്രദേശത്ത് എത്തിയപ്പോഴേക്കും മീനയും മനീഷയും മരിച്ചിരുന്നു.

കള്ളന്മാന്‍ തട്ടിയെടുത്ത ബാഗില്‍ മനീഷയുടെ അഡ്‌മിഷന് വേണ്ട പണവും ഹോസ്‌റ്റല്‍ ഫീസും ചെക്കും മൊബൈല്‍ ഫോണുമാണ് ഉണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments