Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

“സ്റ്റെപ്പ് പോരാ, മുദ്ര പോരാ...” - കളിയാക്കിയതിന് ഡാന്‍സ് മാസ്റ്ററെ യുവാവ് വെടിവച്ചുകൊന്നു!

Dance teacher
ന്യൂഡല്‍ഹി , ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (15:28 IST)
ഡാന്‍സ് മാസ്റ്ററെ യുവാവ് വെടിവച്ചുകൊന്നു. ഡല്‍ഹിയിലാണ് സംഭവം. യുവാവ് ഡാന്‍സ് കളിച്ചതിനെ കളിയാക്കിയതിന്‍റെ പ്രതികാരമായാണ് ഡാന്‍സ് മാസ്റ്ററെ കൊന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിനാഷ് സംഗ്‌വന്‍ എന്ന ഡാന്‍സ് മാസ്റ്ററാണ് കൊല്ലപ്പെട്ടത്.
 
ഒരു ഘോഷയാത്രയ്ക്കിടെ യുവാവ് ഡാന്‍സ് ചെയ്തിരുന്നു. എന്നാല്‍ യുവാവിന്‍റെ സ്റ്റെപ്പുകളും മുദ്രകളും പോരാ എന്ന് ഡാന്‍സ് മാസ്റ്റര്‍ അവിനാഷ് കളിയാക്കി. ദേഷ്യപ്പെട്ട് ഡാന്‍സ് നിര്‍ത്തി പോയ യുവാവ് മടങ്ങിയെത്തി അവിനാഷിനുനേരെ വെടിവയ്ക്കുകയായിരുന്നു.
 
അവിനാഷിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

155 സി സിയുടെ കരുത്തുമായി ഇന്ത്യയിൽ കുതിക്കാനൊരുങ്ങി യമഹ ‘എൻമാക്സ്‘