ഭാര്യവീട്ടിൽ യുവാവ് മരിച്ച സംഭവം: മൂന്നു പേർ കസ്റ്റഡിയിൽ

എ കെ ജെ അയ്യർ
ഞായര്‍, 8 ഡിസം‌ബര്‍ 2024 (14:16 IST)
ആലപ്പുഴ: ആലപ്പുഴയിലെ ഭാര്യാ വീട്ടിലെത്തിയ യുവാവ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് പിടി കൂടി. കായംകുളം പെരുമ്പള്ളി പുത്തന്‍ പറമ്പില്‍ വിഷ്ണുവാണ് മരിച്ചത്. ഭാര്യയുടെ ബന്ധുക്കളായ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്.എന്നാല്‍ ഹൃദ്രോഗിയായ വിഷ്ണുവിന്റെ മരണത്തിന്റെ കാരണം പോസ്റ്റ്മോര്‍ട്ടം പരിശോധനയിലേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
 
കഴിഞ്ഞ ഒന്നര വര്‍ഷമായി വിഷ്ണുവും ഭാര്യയും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്ന ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തര്‍ക്കത്തില്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം മകന്‍ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പമാണ് കഴിയുന്നത്. ഇങ്ങനെ തന്നോടൊപ്പമായിരുന്ന മകനെ തിരികെ ഏല്‍പിക്കാനാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് വിഷ്ണു ഭാര്യവീട്ടില്‍ എത്തിയത്. 
 
എന്നാല്‍ ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി വാക്കു തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.
 
അതേ സമയം ഭാര്യയുടെ ബന്ധുക്കള്‍ വിഷ്ണുവിനെ മാരകമായി മര്‍ദ്ദിച്ചു എന്നാണ് വിഷ്ണുവിന്റെ കുടുംബം പറയുന്നത്. മര്‍ദ്ദനമേറ്റ് വിഷ്ണു കുഴഞ്ഞു വീണുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഹൃദരോഗിയാണെന്നാണ് വിവരം. സംഭവത്തില്‍ തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തത്. വിഷ്ണുവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തിന്റെ ഭാര്യയുടെ മൂന്ന് ബന്ധുക്കളാണ് പിടിയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments