കൈക്കൂലി കേസിൽ മൂന്ന് നഗരസഭാ ജീവനക്കാർ പിടിയിൽ

എ കെ ജെ അയ്യർ
ഞായര്‍, 8 ഡിസം‌ബര്‍ 2024 (13:36 IST)
എറണാകുളം : കൈക്കൂലി കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് നഗരസഭാ ജീവനക്കാരെ വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. കൊച്ചി നഗരസഭയുടെ പള്ളുരുത്തി മേഖലാ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. മധു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാറ, കണ്ടിജന്‍സി ജീവനക്കാരന്‍ ജോണ്‍ എന്നിവരാണ് പിടിയിലായത്.
 
പള്ളുരുത്തിയില്‍ തുടങ്ങാനിരിക്കുന്ന മൊബൈല്‍ സംബന്ധിച്ച ഉപകരണങ്ങളുടെ ഗോഡൗണിന് എന്‍.ഒ.സി  നല്‍കുന്നതിനായി പതിനായിരം രൂപാ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു മൂവരും പിടിയിലായത്. ഇവര്‍ ഇതിനായി 50000 രൂപയാണ് ആലുവാ സ്വദേശിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വിജിലന്‍സില്‍ പരാതി നല്‍കിയതെന്ന് വിജിലന്‍സ് എസ്.പി. ശശിധരന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചായ നല്‍കിയില്ല; മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

മുസ്ലീം ലീഗിൽ ട്വിസ്റ്റ്?, മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, വേങ്ങരയിൽ കെ എം ഷാജി പരിഗണനയിൽ

ഇസ്രയേലിനും യുഎസിനുമെതിരെ ഇറാന്‍ 'ഡാന്‍സിങ് മിസൈല്‍' പ്രയോഗിച്ചു; ഈ മിസൈലിന്റെ പ്രത്യേകത അറിയാം

കേരളത്തിന്റെ പ്ലാവ് ബ്രസീലിയന്‍ വനങ്ങളെ വിഴുങ്ങുന്നു!

ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലങ്ങള്‍ കണ്ടു: ഹോര്‍മുസ് കടലിടുക്ക് ഉപരോധത്തെക്കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

അടുത്ത ലേഖനം
Show comments