യുവതിയെ കൊന്ന് ഇലക്ട്രിക് കട്ടറുപയോഗിച്ച് ഏ‍ഴ് കഷ്ണങ്ങളാക്കി; ഭര്‍ത്താവ് പിടിയിലായത് ഇങ്ങനെ !

യുവതിയെ കൊന്ന് ഏഴ് കഷ്ണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (14:07 IST)
ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധറിലാണ് ഈ സംഭവം നടന്നത്. ഗീതാഞ്ജലിയാണ് കൊല്ലപ്പെട്ടത്. സംശയത്തിന്റെ പേരില്‍ നടത്തിയ ഈ കൊലപാതകത്തിന് ശേഷം  ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഭർത്താവ് രാജ്കുമാർ മൃതദേഹം പലകഷ്ണങ്ങളായി മുറിക്കുകയായിരുന്നു.
 
2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകനും ഒരു മകളുമുണ്ട്. ഭാര്യയെ സംശയിച്ച് ഇയാൾ പലപ്പോ‍ഴും അവരെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവുമായി പിണങ്ങി സഹോദരന്‍റെ വീട്ടിൽ പോയ ഗീതാഞ്ജലി മക്കളുടെ തണുപ്പ്കാല വസ്ത്രമെടുക്കാൻ വീട്ടിലെത്തുമ്പോ‍ഴാണ് രാജ് കുമാർ അവരുടെ തല പിടിച്ച് ചുവരിലിടിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.
 
ആ രാത്രി മു‍ഴുവൻ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. രാവിലെയാണ് 7കഷ്ണങ്ങളായി മൃതദേഹം മുറിക്കുന്നത്. നവംബർ-21ന് ഒ‍ഴിഞ്ഞ പ്രദേശത്ത് തലയില്ലാത്ത ശരീരഭാഗം കണ്ടതോടെ കാര്യങ്ങൾ പുറത്തായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രജകുമാര്‍ പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിക്ക് അതാണോ പണി? തെറി വിളിക്കാനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി അല്ലേ? - സിദ്ദിഖിന്റെ വാക്കുകൾ വൈറലാകുന്നു