Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനപൂര്‍വ്വമല്ല, ആളുമാറിയതാ; യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ കൊലയാളിയെ ന്യായീകരിച്ച് പൊലീസ്

ലൗ ജിഹാദ് കൊല ; ശംഭുലാലിന് അബദ്ധം സംഭവിച്ചതാണെന്ന് പൊലീസ്

ഇന്ത്യ
രാജസ്ഥാന്‍ , ചൊവ്വ, 19 ഡിസം‌ബര്‍ 2017 (12:33 IST)
ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ പ്രതി ശംഭുലാല്‍ റൈഗാറിനെ ന്യായികരിച്ച് രാജസ്ഥാന്‍ പൊലീസ് സൂപ്രണ്ട്. മനപ്പൂര്‍വ്വമല്ല ആളുമാറിയാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സൂപ്രണ്ട് രാജേന്ദര്‍ റാവു പറഞ്ഞു.
 
തന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്ന അജു ഷെയ്ക്ക് എന്നയാളെയാണ് ശംഭുലാല്‍ കൊല്ലാനായി പദ്ധതിയിട്ടിരുന്നത്. അതിനിടയില്‍ ആളുമാറിയാകാം അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സുപ്രണ്ട് രാജേന്ദ്ര റാവു പറഞ്ഞത്.
 
ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ പ്രതി ശംഭുലാല്‍ റൈഗാറിനെ അഭിനന്ദിച്ച് ബിജെപി എംപിയും എംഎല്‍എയും അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പ് രംഗത്ത് വന്നിരുന്നു. രാജ്‌സമന്ദില്‍ നിന്നുള്ള ബിജെപി എംപിയായ ഹരിഓം സിങ് റാത്തോഡ്, എംഎല്‍എ കിരണ്‍ മഹേശ്വരി എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് കൊലപാതകിയെ പ്രശംസിച്ച് കൊണ്ടുള്ള സന്ദേശങ്ങള്‍ വന്നത്.
 
‘ലൗ ജിഹാദികള്‍ സൂക്ഷിച്ചുകൊള്ളൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം’ എന്നായിരുന്നു കൊലപാതകത്തിനു പിന്നാലെ ഗ്രൂപ്പിലെത്തിയ മെസ്സേജ്. പിന്നീട് ശംഭുലാലിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീലിനെ പ്രശംസിച്ചും ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ നിറയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇവനും കുരങ്ങായിരിക്കും നിങ്ങളും കുരങ്ങായിരിക്കും, പക്ഷേ നടികളെല്ലാം അങ്ങനല്ല’; ജൂഡ് ആന്റണിക്ക് സോഷ്യല്‍ മീഡിയയില്‍ കിടിലൻ ട്രോള്‍