Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

‘വിവാഹത്തിൽ നിന്നും പിന്മാറണം, അവൻ എന്റേതാണ്’; അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി മെസേജയിച്ചിരുന്നു

ആമ്പൂർ കൊലപാതകം
, തിങ്കള്‍, 29 ജൂലൈ 2019 (16:55 IST)
ഒഴിഞ്ഞ് മാറാൻ പല തവണ ആവശ്യപ്പെട്ടിട്ടും പോകാത്തതിനെ തുടർന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. അഖിലും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ വൈകിയാണ് രാഖി അറിയുന്നത്. പിന്മാറണമെന്ന് പലതവണ രാഖി അഖിലിനോട് ആവശ്യപ്പെട്ടിരുന്നു. 
 
എന്നാൽ, അഖിൽ പിന്മാറാതെ വന്നതോടെ അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. വിവാഹം വേണ്ടെന്ന് വെയ്ക്കണമെന്നും അഖിൽ തന്റേതാണെന്നുമായിരുന്നു രാഖി അയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.
 
അതേസമയം, അഖിലിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ. അഖിലിനെ തെളിവെടുപ്പിനായി എത്തിച്ചതാണ് സംഘത്തിനിടയാക്കിയത്. പ്രതിക്കുനേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനം നാട്ടുകാര്‍ തടയുകയും ചെയ്തു.
 
5 വര്‍ഷം മുമ്പ് ഒരു ഫോണ്‍കോളില്‍ നിന്നാണ് രാഖിയും അഖിലുമായുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊത്തിയ വിഷപ്പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ !