Publish Date: Sat, 04 May 2019 (16:23 IST)
Updated Date: Sat, 04 May 2019 (16:27 IST)
തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ അമ്മയുടെ സുഹൃത്തിന്റെ ആക്രമണം. മര്‍ദ്ദനമേറ്റ പതിനാലുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ അമ്മയുടെ സുഹൃത്തും അമ്മൂമ്മയുടെ അനിയത്തിയുടെ മകനുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയതിനാണ് പതിനാലു വയസുകാരനെ ജയേഷ് ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയ വയറിന്‍റെ ഭാഗത്തും പുറത്തും ക്രൂരമായി ഇടിക്കുകയും, ഫ്രിഡ്ജിനിടയില്‍ വെച്ച് മര്‍ദിക്കുകയും ചെയ്തു.
ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നൽകിയ ശേഷം കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. പരാതിയില്‍ വ്യക്തമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.