മദ്യപിക്കുന്നതിനിടെ തർക്കം, അനന്തരവനെ അമ്മാവൻ കമ്പികൊണ്ട് തലക്കടിച്ചുകൊന്നു

ശനി, 30 മാര്‍ച്ച് 2019 (17:27 IST)
തിരുവന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പ്രകോപിതനയി അനന്തരവനെ അമ്മയുടേ സഹോദരൻ തലക്കടിച്ച് കൊലപ്പെടുത്തി. തിരുവന്തപുരത്തെ കടക്കാവൂരിലാണ് സംഭവം ഉണ്ടായത്. കൊച്ചുതെങ്ങുവിള വിനോദിനെയാണ് അമ്മയുടെ സഹോദരനായ അശോകൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.  
 
അശോകന്റെ വീടിന് സമീപത്തിരുന്ന് ഇരുവരു മദ്യപിക്കുകയായിരുന്നു. ഇതിനിടെയാന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നത്. മദ്യ ലഹരിയിൽ ഉണ്ടായ പ്രകോപനത്തെ തുടർന്ന് അശോകൻ സമീപത്തുണ്ടായിരുന്ന കമ്പി ഉപയോച്ച് വിനോഡിന്റെ തലയിൽ അടിക്കുകയായിരുന്നു.
 
വിനോദിനെ ഉടൻ തന്നെ കടക്കാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തടി മോഷണ കേസുകളിൽ ഉൾപ്പടെ അശോകൻ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം 'സൈന്യത്ത ഈ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തുറന്നുകാട്ടും'; സൈനികർക്ക് മോശം ഭക്ഷണം; പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാർ മോദിക്കെതിരെ മത്സരത്തിന്