വിവാഹമോചനം നേടിയിട്ടും വെറുതെ വിട്ടില്ല, യുവതിയുടെ നാവ് അറുത്തെടുത്ത് മുൻ ഭർത്താവിന്റെ ക്രൂരത

ശനി, 30 മാര്‍ച്ച് 2019 (17:56 IST)
ലാഹോർ: വിവാഹ ബന്ധം വേർപ്പെടുത്തിയതിലുള്ള പക വീട്ടാൻ യുവതിയുടെ നാവ് അറുത്തെടുത്ത് മുൻ ഭർത്താവ്. ലാഹോറിലെ പിന്തി ഭട്ടിയനിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. നസ്രിൻ എന്ന യുവതിയുടെ നാവ് മുൻ ഭർത്താവ് ജഹാംഗീർ മുറിച്ചുമാറ്റുകയായിരുന്നു. 
 
ദിവസങ്ങൾക്ക് മുൻപാണ് ജഹാംഗിറുമായുള്ള ബന്ധത്തിൽ നിന്നും നസ്രിന് കോടതി വീവാഹമോചനം അനുവദിച്ചത്. ഇതിലുള്ള പക വീട്ടുന്നതിനായി വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം കത്രിക ഉപയോഗിച്ച് ജഗാംഗീർ യുവതിയുടെ നാവ് അറുത്തുമാറ്റുകയായിരുന്നു. നസ്രിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
 
കൃത്യം നടത്തിയ ശേഷം ജഹംഗീർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ജഹാംഗീറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമൊത്ത് ഡാൻസ് ചെയ്യാത്തതിനെ തുടർന്ന് ഭാര്യയുടെ തല മൊട്ടയടിക്കുകയും മർദ്ദിക്കുകയും ചെയ്തതായുള്ള സംഭവം ലാഹോറിൽ നിന്നും കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മദ്യപിക്കുന്നതിനിടെ തർക്കം, അനന്തരവനെ അമ്മാവൻ കമ്പികൊണ്ട് തലക്കടിച്ചുകൊന്നു