യാത്രക്കാരിയെ കടന്നു പിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍
യാത്രക്കാരിയെ കടന്നു പിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍
Publish Date: Mon, 12 Nov 2018 (16:16 IST)
Updated Date: Mon, 12 Nov 2018 (16:21 IST)
ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍.
കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ ഹനീഷാണ് (40) പിടിയിലായത്.
ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. കുറ്റ്യാടിയില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള യാത്രയ്‌ക്കിടെ യാത്രക്കാരിയായ യുവതിയെ ഹനീഷ് കടന്നുപിടിക്കുകയായിരുന്നു.
കണ്ടക്ടറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായതിനു പിന്നാലെ യുവതി ഭാവിവരനുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്‌തു.
ഇയാള്‍ തൊണ്ടര്‍നാട് പൊലീസില്‍ വിവരം അറിയിച്ചതോടെ ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.