തിരുവനന്തപുരം കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം - ദൃശ്യങ്ങള്‍ പുറത്ത്
തലസ്ഥാനത്ത് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
Publish Date: Sun, 19 Nov 2017 (14:06 IST)
Updated Date: Sun, 19 Nov 2017 (14:11 IST)
തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനുനേരെ ആക്രമണം. സിപിഎം തൂങ്ങാംപാറ ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ ശശി കുമാറിനെയാണ് രണ്ടംഗ ആക്രമി സംഘം വെട്ടിയത്. പത്രക്കെട്ടുമായി രാവിലെ ബൈക്കില്‍ പോകുന്നതിനിടയില്‍ ശശി കുമാറിനെ ചവിട്ടി വീഴുത്തുകയും തുടര്‍ന്ന് വടിവാളുമായി അക്രമിസംഘം കുമാറിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു. കാട്ടാക്കട ബസ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് സംഭവം നടന്നത്.
ആളുകളെത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെടുകയാണുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്ഡിപിഐ-സിപിഐഎം സംഘര്‍ഷം തുടരുകയാണ്. അതിന്റെ തുടര്‍ച്ചായിട്ടായാണ് ഇന്നത്തെ ആക്രമമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് സിപിഎം പറയുന്നത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.