Publish Date: Wed, 04 Jul 2018 (16:22 IST)
Updated Date: Wed, 04 Jul 2018 (16:24 IST)
പത്തനംതിട്ട മുക്കോട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയെ കുറിച്ച് സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാധ്യമായ എല്ലാ അന്വേഷണവും നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതേ സമയം മുണ്ടക്കയത്തെ കടയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞത് ജേസ്നയല്ലെന്ന് പിതാവ് ജെയിംസ് പറഞ്ഞു. മുണ്ടക്കയത്തെ ഒരു കടയിലെ സി സി ടിവി ക്യാമറയിൽ ജെസ്നയേയും സുഹൃത്തിനേയും കണ്ടതായി റിപ്പോർട്ട് വന്നിരുന്നു എന്നാൽ ദൃശ്യങ്ങളിലുള്ളത് ജെൻസയല്ലെന്നാണ് പിതാവിന്റെ വാദം
ദൃശ്യങ്ങളിൽ ആൺ സുഹൃത്തിനെ വ്യക്തമായി കാണാം. ഈ സമയം ജെസ്നയോട് സാദൃശ്യമുള്ള പെൺകുട്ടി കടയുടെ മുന്നിലൂടെ പോയതാണ് പൊലീസിന് സംശയം ഉണ്ടാക്കുന്നത്. ജെസ്നയുടെ സുഹൃത്ത് ഈ സമയം കോളേജിൽ പോകുന്നതിനായി ഇവിടെ ഉണ്ടായിരുന്നതായി സ്തിരികരിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ കാണുന്നത് ജെസ്ന തന്നെയാണോ എന്ന കാര്യത്തിൽ സംശയമുള്ളതായി പൊലീസും വ്യക്തമാക്കിയിരുന്നു.