യോഗ പഠിക്കാനെത്തിയ പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ബുദ്ധ സന്യാസി പിടിയിൽ

വ്യാഴം, 30 ഓഗസ്റ്റ് 2018 (15:35 IST)
ബോധഗയ: യോഗാ പഠിക്കാനെത്തിയ പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ ബുദ്ധ സന്യാസിയെ പൊലീസ്  പിടികൂടി‍. യോഗാ കേന്ദ്രത്തിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിദ്യാർത്ഥികൾ ഇരയാവുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ്! ബുദ്ധ സന്യാസിയെ കുടുക്കിയത്. 
 
പീഡനത്തിനിരയായ കുട്ടികളിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. യോഗാ കേന്ദ്രത്തിൽ പഠിക്കാനെത്തിയ കുട്ടികളെ ഭീഷണിപ്പെടുത്തി സന്യാസി പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറ്രിയിച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 597 രൂപക്ക് 168 ദിവസം വാലിഡിറ്റി; ഉഗ്രൻ ഓഫറുമായി വോഡഫോൺ