കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തി; അധ്യാപകന്‍ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു!
കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തി; അധ്യാപകന്‍ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു!
Publish Date: Sat, 14 Apr 2018 (10:58 IST)
Updated Date: Sat, 14 Apr 2018 (11:01 IST)
കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു. അധ്യാപകനാണ് കൊടും ക്രൂരത വിദ്യാര്‍ഥിയോട് ചെയ്‌തത്. ശ്വാസനാളവും അന്നനാളവും മുറിഞ്ഞ് ഗുരുതരാവസ്ഥയിലുള്ള കുട്ടി പൂനെയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മഹാരാഷ്ട്രയിലെ പിമ്പാൽഗൺ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടി കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയതില്‍ ദേഷ്യത്തിലായ അധ്യാപകന്‍ മര്‍ദ്ദിച്ച ശേഷം കഴുത്തറുക്കുകയായിരുന്നു.
വിദ്യാര്‍ഥിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അധികൃതരാണ് മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സയ്‌ക്കായി കുട്ടിയെ പിന്നീട് പൂനെയിലെ ആശുപത്രിയിലേക്ക് മാറ്റി.
ശ്വാസനാളവും അന്നനാളവും മുറിഞ്ഞ കുട്ടിയുടെ സംസാര ശേഷി നഷ്‌ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. അതേസമയം, പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും അധ്യാപകനെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.