Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി, തല അയൽവീട്ടിൽ ഉപേക്ഷിച്ചു; മകൾ പൊലീസ് കസ്റ്റഡിയിൽ

ശനിയാഴ്ച രാത്രി സിഡ്നിയിലെ വീട്ടില്‍ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.

Crime
, തിങ്കള്‍, 22 ജൂലൈ 2019 (09:28 IST)
സ്വന്തം അമ്മയെ അമ്മയെ കൊല ചെയ്ത യുവതി അറസ്റ്റിൽ‍. കൊലപാതക ശേഷം യുവതി 57കാരിയായ അമ്മയുടെ തല അറുത്തെടുക്കുകയായിരുന്നു. മൃതശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
 
ശനിയാഴ്ച രാത്രി സിഡ്നിയിലെ വീട്ടില്‍ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകത്തിന്‍റെ ബാക്കിയാണ് അവിടെ കണ്ടതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിച്ചത്. അറുത്തെടുത്ത അമ്മയുടെ തല ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ അയല്‍വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് 25 കാരിയായ മകളെ പിടികൂടിയത്.
 
അറസ്റ്റിന് ശേഷം യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇതുവരെയും ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല. മകളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടി സംഭവത്തിന് സാക്ഷിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നേരില്‍ കണ്ട് ഭയന്ന് വീട്ടിലേക്കോടിപ്പോകുന്നതിനിടെ വീണുപരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പിരിവെടുത്ത് കാർ വാങ്ങിത്തരേണ്ട, പ്രസിഡണ്ടിന്റെ വാക്കാണ് വലുത്'; മുല്ലപ്പള്ളിയുടെ നിർദേശം അംഗീകരിച്ച് രമ്യ