ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ ലോഡ്‌ജില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; യുവാവ് അറസ്‌റ്റില്‍

ചൊവ്വ, 25 ജൂണ്‍ 2019 (19:37 IST)
ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ രണ്ടുകുട്ടികളുടെ അമ്മയായ യുവതിയെ ലോഡ്‌ജ് മുറിയില്‍ പൂട്ടിയിട്ട് യുവാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ കണ്ണൂർ പെരിങ്ങോം സ്വദേശി അരുൺകുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയായ യുവതിയെ മാതാവിനോടൊപ്പം വിട്ടയച്ചു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മടങ്ങി വരുന്നതറിഞ്ഞ വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ആറു മാസം മുമ്പാണ് വിവാഹിതനായ അരുണിനൊപ്പം പോയത്. ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും പണവും യുവതി കൈക്കലാക്കിയിരുന്നു.

വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഭാര്യയെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

പണം തീര്‍ന്നതോടെ യുവതിയുമായി അരുണ്‍ വഴക്കായി. കണ്ണൂരിലെ ഒരു ലോഡ്‌ജ് മുറിയില്‍ താമസിക്കുന്നതിനിടെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. ഇയാള്‍ വീട്ടമ്മയെ ലോഡ്ജിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ഇതിനു പിന്നാലെയാണ് അരുണ്‍ പിടിയിലായത്. മദ്യലഹരിയിൽ അരുൺകുമാർ ഭാര്യാഗൃഹത്തിലെത്തി ബഹളമുണ്ടാക്കിയതോടെ ആണ് ഇയാള്‍ പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പഴയ നൂറിന്റെ കളിയില്ല; ഹെൽമെറ്റില്ലെങ്കിൽ 1000, മദ്യപിച്ചാൽ 10,000, പിഴ ഇനി കഠിനം !