‘ആ ലാപ്‌ടോപ്പെങ്കിലും എനിക്ക് തിരിച്ച് തരണം, എന്റെ പഠനത്തെ ബാധിക്കും’; മോഷ്ടാവിന് കുറിപ്പുമായി ഗവേഷക വിദ്യാർത്ഥി

ചൊവ്വ, 25 ജൂണ്‍ 2019 (15:12 IST)
തന്റെ ഗവേഷണ വിവരങ്ങള്‍ സൂക്ഷിച്ച ലാപ് ടോപ് മോഷ്ടിച്ചയാളോട് അഭ്യര്‍ത്ഥനയുമായെത്തിയിരിക്കുകയാണ് അദ്ധ്യാപികയും ഗവേഷകയുമായ ജിഷ പള്ള്യയ‌ത്ത്. ‘താങ്കള്‍ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കില്‍ ദയവ് ചെയ്ത് ആ ലാപ് ടോപ് എനിക്ക് തിരിച്ച്‌ തരിക. അല്ലെങ്കില്‍ തിരിച്ച്‌ കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച്‌ വെക്കുക. കുറ്റവാളിയാക്കാന്‍ താല്‍പ്പര്യമില്ലെന്നും ലാപ് ടോപ് തിരിച്ചു തരുന്നില്ലെങ്കില്‍ നിയമ പരമായി മുന്നോട്ട് പോകുമെ’ന്നും ജിഷ ഫേസ്ബുക്കില്‍ കുറിച്ചു.
 
ജിഷയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ്പ് മാത്രമല്ല മോഷണം പോയിട്ടുള്ളത്. 42 ഇഞ്ചുള്ള എല്‍സിഡി ടിവി, ഡിജിറ്റല്‍ ക്യാമറ, മെമ്മറി കാര്‍ഡ്, സൗണ്ട് ബോക്സ് തുടങ്ങി ഇലക്ട്രോണിക് സാധനങ്ങളും മോഷണം പോയിട്ടുണ്ട്. എന്നാല്‍ തന്റെ പഠനത്തെ ബാധിക്കുന്നത് കൊണ്ട് ലാപ്ടോപ്പ് തിരികെ വേണമെന്നുള്ള അഭ്യര്‍ത്ഥനയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പത്തൊൻപതുകാരി ആത്മഹത്യ ചെയ്തു