Publish Date: Wed, 10 Apr 2019 (18:59 IST)
Updated Date: Wed, 10 Apr 2019 (19:04 IST)
അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി ബന്ധുവായ യുവാവ്, ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ മൃതദേഹം സരണ ഗ്രാമത്തിലെ കരിമ്പ് പാടത്തുനിന്നും കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലത്ത സമയത്ത് ഇന്ദിര പുരി കോളനിയിലെ വീടിന് സമീപത്ത് നിന്നും മുറദ് നഗറിലെത്തിച്ച് ബന്ധുവായ മഹാജൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തെ പെൺകുട്ടി എതിർത്തതതോടെ ഇയാൾ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കരിമ്പ് പാടത്ത് ഉപേക്ഷിച്ചു.
മാതാപിതാക്കൾ തിരികെ എത്തിയതോടെയാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിലാണ് കൊലചെയ്യപ്പെട്ട നിലയിൽ പെൺകുട്ടിയെ ഗ്രാമത്തിലെ കരിമ്പ് പാടത്ത് കണ്ടെത്തിയത്.
സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ മഹാജന്റെ പ്രവർത്തികളിൽ പൊലീസിന് സംശയം തോന്നി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.