തൊടുപുഴയിൽ അമ്മയുടെ കാമുകനാൽ കൊല ചെയ്യപ്പെട്ട ഏഴ് വയസുകാരന്റെ മുഖം അത്ര പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ നിന്നെല്ലാം യുവതിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇപ്പോഴും മനോരോഗ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് യുവതിയുള്ളത്. ഇതുവരെ സാധാരണ അവസ്ഥയിലേക്ക് വരാൻ അവർക്ക് സാധിച്ചിട്ടില്ല. നീണ്ട കാലത്തേയ്ക്ക് ഒരു മനശാസ്ത്രഞ്ജന്റെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ആ യുവതിയേയും കുട്ടിയേയും സഹായിക്കാന്‍ കഴിയൂ.
 
									
										
								
																	
	 
	കടുത്ത വിഷാദത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അവരെ തിരിച്ചു പഴയ മാനസികാവസ്ഥയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ചിലസമയങ്ങളില്‍ അവര്‍ വെറുതെ ഇരുന്ന് കരയുകയും മറ്റു ചിലപ്പോള്‍ എവിടേക്കെങ്കിലും നോക്കി ഇരിക്കുകയും ചെയ്യുന്നത് കാണാമെന്ന് അവരെ പരിപാലിക്കുന്ന സൈക്കോളജിസ്റ്റ് പറയുന്നു. ചിലപ്പോള്‍ ആത്മഹത്യയിലേയ്ക്ക് പോലും എത്തിപ്പെടാവുന്ന അവസ്ഥയാണ് ഇത്. മര്‍ദ്ദനമേറ്റ ധാരാളം പാടുകള്‍ ശരീരത്തില്‍ കാണാം. ശരീരം മുഴുവന്‍ മുറിവുകളാണ്. മാനസികമായും ശാരീരികമായുമുള്ള ഉപദ്രവം അരുണ്‍ ആനന്ദ് ആദ്യം തുടങ്ങിയത് യുവതിയിലാണെന്ന് സൈക്കോളജിസ്റ്റ് പറയുന്നു.