Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതവേഗത്തിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി മർദനം; പ്രതികളെ നാട്ടുകാര്‍ ഓടിച്ചിട്ടടിച്ചു

അമിതവേഗത്തിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി മർദനം; പ്രതികളെ നാട്ടുകാര്‍ ഓടിച്ചിട്ടടിച്ചു
കറുകച്ചാൽ , വെള്ളി, 21 ജൂണ്‍ 2019 (14:20 IST)
അമിതവേഗത്തിൽ ബൈക്ക് ഓടിച്ചതു ചോദ്യം ചെയ്‌ത അയല്‍‌വാസിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാക്കള്‍ പിടിയില്‍. ആലപ്പുഴ കാക്കിരിയിൽ വീട്ടിൽ ജോസഫ് ഓമനക്കുട്ടൻ (23), ആലപ്പുഴ പുന്നപ്ര പുത്തൻപുരയ്ക്കൽ ശ്രീജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേര്‍ രക്ഷപ്പെട്ടു.

വ്യാഴാഴ്‌ച രാവിലെ ആറുമണിയോടെ മുതിഞ്ഞാറക്കുളം ബാബുവിന്റെ വീട്ടിലായിരുന്നു അയല്‍‌വാസിയായ മനുവും  സംഘവും ആക്രമം നടത്തിയത്. കാറിലെത്തിയ നാലംഗ സംഘം കമ്പിവടികളുമായി വീട്ടില്‍ കയറി ബാബുവിന്റെ ഭാര്യ സുജാത (52), മകൻ സുധീപ് (32) എന്നിവരെ ആക്രമിച്ചു. ഇവര്‍ ബഹളം വെച്ചതോടെ സമീപവാസികള്‍ ഓടിയെത്തി പ്രതികളെ കൈകാര്യം ചെയ്തു.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് കറുകച്ചാൽ എൻഎസ്എസ് ജംക്‌ഷനിലെത്തി ജോസഫും ശ്രീജിത്തും കൈവശവുണ്ടായിരുന്ന കഞ്ചാവ് പൊതികൾ വിൽക്കുന്നത് നാട്ടുകാര്‍ കാണുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് ഇവര്‍ പിടിയിലായത്.

മനു സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വഴിയിൽ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതു ബാബുവിന്റെ മകൻ സുധീപ് ചോദ്യം ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീടു കയറി ആക്രമിക്കുന്നതിലേക്ക് നീങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റ ചാർജിൽ 390 കിലോമീറ്റർ സഞ്ചരിക്കും. ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് റെനോയുടെ ഇലക്ട്രിക് കാർ സോയ്