Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടിൽ ഹൈസ്കൂൾ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി, അധ്യാപകർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ഹൈസ്കൂൾ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി, അധ്യാപകർ അറസ്റ്റിൽ

അഭിറാം മനോഹർ

, വ്യാഴം, 6 ഫെബ്രുവരി 2025 (13:41 IST)
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
 
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രതികളെല്ലാം പിടിയിലായി. പ്രതികള്‍ നിലവില്‍ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഒരു മാസമായി ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരമാണ് കുട്ടിയുടെ അമ്മ പോലീസിലും ശിശുക്ഷേമ സംരക്ഷണവകുപ്പിലും പരാതി നല്‍കിയത്. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്ത സംഭവം: 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍