Publish Date: Sun, 02 Feb 2025 (10:39 IST)
Updated Date: Sun, 02 Feb 2025 (09:41 IST)
തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ട്യൂഷന്‍ അദ്ധ്യാപകന് കോടതി 10 വര്‍ഷം തടവും 50000 രൂപാ പിഴയും ശിക്ഷ വിധിച്ചു. കല്ലമ്പലം നാവായിക്കുളം പഞ്ചായത്ത് ഓഫീസിനടുത്ത് രാഗദവനില്‍ താമസം കണ്ണപ്പന്‍ എന്ന രാജേന്ദ്രന്‍ നായരെ (47) യാണ് കോടതി ശിക്ഷിച്ചത്.
2020 ല്‍ കല്ലമ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. ട്യൂഷന്‍ പഠിക്കാനെത്തിയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വിവരം കുട്ടി മാതാപിതാക്കളെ അറിയിക്കകയും പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കല്ലമ്പലം എസ് ഐ ആയിരുന്ന നിജാം വി ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് ആര്‍ സിനിയാണ് ശിക്ഷ വിധിച്ചത്.
എ കെ ജെ അയ്യർ
Publish Date: Sun, 02 Feb 2025 (10:39 IST)
Updated Date: Sun, 02 Feb 2025 (09:41 IST)