മലപ്പുറം: എന്‍.സി.പി നേതാവ് പീഡിപ്പിച്ചതായി ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസില്‍ പരാതി നല്‍കി. എന്‍.സി.പി അജിത് പവാര്‍ ഗ്രൂപ്പ് കേരള ഘടകം സംസ്ഥാന ജനറല്‍ സെക്രട്ടറി മലപ്പുറം കാളികാവ് സ്വദേശി റഹ്മത്തുള്ളയ്‌ക്കെതിരെ കരുവാരക്കുണ്ട് സ്വദേശിയായ ട്രാന്‍സ് ജെന്‍ഡര്‍ ആണ് പരാതി നല്‍കിയത്.
പോലീസ് റഹ്മത്തുള്ളയ്‌ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് ആരോപണം. 2021 ഓഗസ്റ്റില്‍ വീട് വയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് മണ്ണാര്‍ക്കാട്ടെ ഒരു സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി. എന്നാല്‍ റഹ്മത്തുള്ള ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ആണെന്നും അതിനാലാണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് മണ്ണാര്‍ക്കാട് പോലീസ് പറയുന്നത്.