അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുറ്റികകൊണ്ട് തല തകർത്ത്, തല അറുത്തുമാറ്റി, മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈലാണ് സംഭവം ഉണ്ടായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അതേ മുറിയിൽ ഇയാൾ 36 മണിക്കൂറുകൾ താമസിക്കുകയും ചെയ്തു. സൊറാലി ഖാൻ എന്ന 25കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത അമ്മയുമായി 25കാരൻ തർക്കത്തിലാവുകായായിരുന്നു. ഇതിനിടെ. അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് ഇയാൾ തല അടിച്ചു തകർത്തു. പിന്നീട് തല അറുത്തുമാറ്റി. മുറിയിലാകെ രക്തം പടർന്നതോടെ മൃതദേഹം വലിച്ചിഴച്ച് ടോയ്‌ലെറ്റിൽ എത്തിച്ചു,
ശേഷം മൃതദേഹം മുറിയിൽ തിരികെ കൊണ്ടുവന്ന ശേഷം എസി ഓണാക്കി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. പിറ്റേ ദിവസം അതേ മുറിയിൽ ഇരുന്ന് മദ്യപിച്ച ശേഷം ഇയാൾ മൃതദേഹം വെട്ടിനുറുക്കി പല ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു, അമ്മയുടെ അഭരണങ്ങൾ ഇയാൾ വിൽക്കുകയും ചെയ്തു. മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിദ്യാവിഹാറിലെ നേവൽ ഗേറ്റിന് സമീപത്ത് നിന്നും ലഭിച്ച മൃതദേഹ അവശിഷ്ടത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂരമായ സംഭവം പുറത്തുവന്നത്.