Webdunia - Bharat's app for daily news and videos

Install App

കൈമുറിച്ച് ചോര സീമന്തരേഖയിൽ ചാർത്തി, കാമുകിയെ കഴുത്തുഞെരിച്ച് കൊന്നശേഷം 21കാരൻ ജീവനൊടുക്കി

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (13:04 IST)
കാല്യാൺ: കൈത്തണ്ട മുറിച്ച് ചോരകൊണ്ട് കാമുകിയുടെ സീമാന്ത രേഖയിൽ ചാർത്തിയ ശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 21കാരൻ ജീവനൊടുക്കി. മുംബൈയിലെ കല്യാണിലെ ഒരു ടൂറിസ്റ്റ് ഹോമിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 
 
അരുൺഗുപ്ത എന്ന യുവാവാണ് പ്രതിഭ പ്രസാദ് എന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും ഗസ്റ്റ്‌ഹൗസിൽ മുറിയെടൂക്കുന്നത്. പീന്നീട് ഇവർ മുറിക്ക് പുറത്തിറങ്ങിയിട്ടില്ല. ഇടക്ക് ഒരു തവണ വെള്ളം ആവശ്യപ്പെട്ടിരുന്നതായി ഗസ്റ്റ്‌ഹൗസ് അധികൃതർ പറയുന്നു.
 
രാത്രിയിൽ അത്താഴം കഴിക്കുന്നതിനായി ജീവനക്കാർ മുറിയുടെ വാതിലിൽ മുട്ടി എങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. ഇതോടെ ഗസ്റ്റ്‌ഹൗസ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി റൂം തുറന്ന് പരിശോധിച്ചതോടെ പ്രതിഭയെ കട്ടിലിൽ മരിച്ച നിലയിലും അരുൺ ഗുപ്തയെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. 
 
കൈമുറിച്ച് പ്രതിഭയുടെ നെറ്റിയിൽ ചാർത്തിയ ശേഷം ഇരുവരും ചേർന്ന് സെൽഫി എടുത്തിരുന്നു, ഇതിന് ശേഷമാകാം അരുൺ ഗുപ്ത കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. അരുൺ കൈമുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് മുറിയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം

അടുത്ത ലേഖനം
Show comments