Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, മോഡൽ മാനസി ദീക്ഷിത് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ !

തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, മോഡൽ മാനസി ദീക്ഷിത് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ !
, വെള്ളി, 25 ജനുവരി 2019 (16:27 IST)
കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈയിലെ പ്രമുഖ മോഡയായ മാനസി ദീക്ഷിതിന്റെ മൃതദേഹം ട്രാവൽ ബാഗിലാക്കിയ നിലയിൽ മലാഡിലെ റോഡറികിൽ നിന്നും കണ്ടെത്തിയത്. അധികം വൈകാതെ തന്നെ കൊലപാതകിയെ പൊലീസ് കണ്ടെത്തുകയും ചെയ്തു. മാൻസിയുടെ സുഹൃത്തും ഫോട്ടോഗ്രാഫറുമായിരുന്ന പത്തൊൻപതുകാരൻ സയ്യേദ് മരംകൊണ്ടുള്ള സ്റ്റൂളുകൊണ്ട് മാനസിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 
 
ലൈംഗിക ബന്ധത്തിന് മാനസി വഴങ്ങതെ വന്ന ദേഷ്യത്തിലാണ്  യുവതിയെ കൊലപ്പെടുത്തിയത് എന്ന്  സയ്യേദ് പൊലീസിന് മൊഴി നൽകി. ‘ഞാൻ അവളെ സ്റ്റൂളുകൊണ്ട് തലക്കടിച്ചു, മരിക്കുമെന്ന് കരുതിയില്ല എന്നായിരുന്നു സയ്യേദിന്റെ മൊഴി. കേസിൽ ബംഗൂർ നഗർ പൊലീസ് ചാർജ് ഷീറ്റ് സമർപ്പിച്ചു. 

webdunia

 
തലക്കടിയേറ്റ് മാനസി ബോധരഹിതയായപ്പോൾ സയ്യേദ് മാനസിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് ചാർജ് ഷീറ്റിൽ പറയുന്നു. മാനസിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകൾ ഉള്ളതയി പോസ്റ്റോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് എന്നും ചാർജ് ഷീറ്റിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്.  

webdunia

 
കൊലപാതകത്തിനു ശേഷം മൃതദേഹം ട്രാവൽ ബാഗിലാക്കി പ്രതി മുംബൈ എയർ പോർട്ടിലേക്ക് ഓല ടാക്സി ബുക്ക് ചെയ്തു. യാത്രക്കിടെ വിജനമായ സ്ഥലത്ത് കാർ നിർത്തിച്ച് മുസാമിൽ ടാക്സി പറഞ്ഞുവിടുകയും ബാഗ് അവിടെ ഉപേക്ഷിക്കുകയും ചെയ്തു. എന്നൽ പിന്നീട് ഓല ടാക്സി ഡ്രൈവർ അതുവഴിതന്നെ തിരികെ വന്നപ്പോൾ അതേ ബാഗ് റോഡരികിൽ കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 
 
മികച്ച അവസരങ്ങൾക്ക് വേണ്ടി രാജസ്ഥാനിൽ നിന്നും മുംബൈയിലെത്തിയതാണ് 20 കാരിയായ മാനസി ദീക്ഷിത്. പഠനത്തോടൊപ്പം തന്നെ മാനസി ഇവന്റ് മനേജിംഗ്, മോഡലിംഗ് ബിസിനസുകളും ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാർജയിൽ പ്രവാസികളുടെ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു