പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. വൈദ്യപരിശോധനയിൽ പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരയുടെ പരാതിയിലാണ് പ്രായപൂർത്തിയാകാത്തപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വിദ്യാഗര ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടി പഠിക്കുന്ന സ്കൂളിന് പുറത്ത് കാത്തുനിന്ന പ്രതി വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നാലുതവണ ഇത്തരത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് വിവരം.ഇരയുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ഹോമിലേക്ക് അയച്ചു.