Webdunia - Bharat's app for daily news and videos

Install App

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് പണം വാങ്ങി; അമ്മ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് പണം വാങ്ങിയ കേസില്‍ കുട്ടികളുടെ അമ്മ അറസ്റ്റില്‍.

Webdunia
ബുധന്‍, 13 നവം‌ബര്‍ 2019 (10:24 IST)
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് പണം വാങ്ങിയ കേസില്‍ കുട്ടികളുടെ അമ്മ അറസ്റ്റില്‍. മലപ്പുറം മഞ്ചേരിയില്‍ കുറിച്യ വിഭാഗത്തില്‍ പെട്ട 15,13 വയസുള്ള പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി.
 
വയനാട് തലപ്പുഴ കാപ്പാട്ട് മല സ്വദേശിയാണ് അറസ്റ്റിലായത്. ഇവര്‍ പരപ്പനങ്ങാടി പുത്തിരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുക യായിരുന്നു. കണ്ണൂര്‍ വളപട്ടണത്തെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കൂട്ടികളുടെ അമ്മ തന്റെ കാമുകന് പണത്തിനായി കുട്ടികളെ കാഴ്ചവയ്ക്കുകയായിരുന്നു. അമ്മയുടെ സഹോദരനും കൂട്ടുകാരും കുട്ടികളെ പീഡിപ്പിച്ചതായി പരാതിയുണ്ട്.ഈ കേസ് പരപ്പനങ്ങാടി പൊലീസാണ് രജിസ്റ്റര്‍ ചെയ്തത്.
 
അമ്മയുടെ കാമുകനാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്. കുട്ടികളുടെ അമ്മയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

ബോംബ് ഭീഷണി: ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

അടുത്ത ലേഖനം
Show comments