Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോമോസിനായി വാശി പിടിച്ച് കരഞ്ഞ മകനെ അച്ഛൻ കനാലിലെറിഞ്ഞ് കൊന്നു

മോമോസിനായി വാശി പിടിച്ച് കരഞ്ഞ മകനെ അച്ഛൻ കനാലിലെറിഞ്ഞ് കൊന്നു
, തിങ്കള്‍, 28 മെയ് 2018 (14:07 IST)
ന്യൂഡൽഹി; മോമോസ് വേണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞ സ്വന്തം മകനെ അച്ഛൻ കനാലിലെറിഞ്ഞു കൊന്നു. ആറ് വയസുകാരനായ അയാനാണ് അച്ഛന്റെ ക്രൂരകൃത്യത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ സൌത്ത് ദൽഹിയിലെ ജയ്പൂരിനടുത്താണ് സംഭവം നടന്നത്. 
 
മോമോസ് വേണമെന്ന് പറഞ്ഞ് വാശി പിടിച്ച കുട്ടിയെ ഇയാൾ ആഗ്രാ കനാലിലേക്ക് എറിയുകയായിരുന്നു. 31കാരനായ സഞ്ജയ് അൽ‌വിയാണ് സ്വന്തം മകനെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയത് സംഭവം നടക്കുന്ന സമയത്ത് ഇയാൾ മദ്യ ലഹരിയിലായിരുന്നു. 
 
കുട്ടിയെ കനാലിൽ എറിയുന്നത് കണ്ട ഒരാൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഐ പി സി  302 വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതായി സൗത്ത്ഈസ്റ്റ് ഡിസിപി ചിന്മയ് ബിസ്വാല്‍ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിന്റെ വീഴ്‌ച തന്റെ യാത്രയുമായി ബന്ധിപ്പിക്കേണ്ട: പിണറായി