Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയിച്ച് വിവാഹം കഴിച്ചതിന് നവവരനെ വധുവിന്റെ സഹോദരൻ തട്ടിക്കൊണ്ടുപോയി

പ്രണയിച്ച് വിവാഹം കഴിച്ചതിന് നവവരനെ വധുവിന്റെ സഹോദരൻ തട്ടിക്കൊണ്ടുപോയി
, ഞായര്‍, 27 മെയ് 2018 (17:29 IST)
കോട്ടയം: മന്നാനത്ത് അർധരാത്രി വീട്ടിൽ കയറി നവവരനെ തട്ടിക്കൊണ്ട് പോയി. കുമരനെല്ലൂർ സ്വദേശി കെവിനെയാണ് തട്ടിക്കൊണ്ടുപോയത്. കെവിന്റെ സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും ഇയാളെ മർദ്ദിച്ച ശേഷം വിട്ടയക്കുകയായിരുന്നു. 
 
പ്രണയിച്ചു വിവാഹം കഴിച്ചതിനാലാണ് തന്റെ ഭർത്താവിനെ കടത്തിക്കൊണ്ടുപോയത് എന്നും ഇതിനു പിന്നിൽ തന്റെ സഹോദരനാണെന്നും യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവുന്നില്ലെന്ന് കെവിന്റെ ബന്ധുക്കൾ ആരോപിച്ചു.
 
അതേ സമയം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി. കോട്ടയം ഗാന്ധിനഗർ പൊലീസ് അറിയിച്ചു. യുവതിയുടെ സഹോദരൻ കൊല്ലം തെന്മല ഭാഗത്തുള്ളതായി കണ്ടെത്തിയതായും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ നേതൃത്വത്തിൽ നിന്നും മാറിയാലും കേരളത്തിൽ പ്രവർത്തനം തുടരും, പ്രധാ‍ന ചുമതല ഏൽ‌പ്പിച്ച രാഹുലിന് നന്ദി; ഉമ്മൻ ചാണ്ടി