അങ്കമാലിയില്‍ കൂട്ടക്കൊലപാതകം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു - കൊല നടത്തിയ അനുജന് പിടിയില്‍
അങ്കമാലിയില്‍ കൂട്ടക്കൊലപാതകം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു - കൊല നടത്തിയ അനുജന് പിടിയില്‍
Publish Date: Mon, 12 Feb 2018 (19:01 IST)
Updated Date: Mon, 12 Feb 2018 (20:08 IST)
അങ്കമാലി മുക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മുക്കന്നൂർ എരപ്പ് അറയ്ക്കലിൽ ശിവൻ(60), ഭാര്യ വത്സ(56), മകൾ സ്മിത(33) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശിവന്റെ സഹോദരന് ബാബു പിടിയിലായി. ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്.
തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. ശിവന്റെ വീട്ടിലെത്തിയ ബാബു മൂന്നുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശിവനെ ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ഭാര്യ വൽസയെയും സ്മിതയെയും ബാബു വെട്ടിയത്. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ശിവന്റെ മറ്റൊരു മകൾക്കും ബാബുവിന്റെ വെട്ടേറ്റിട്ടുണ്ട്. ഇവരെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബതർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണു സൂചന.
കൊലപാതകശേഷം താന്‍ പൊലീസില്‍ കീഴടങ്ങാന്‍ പൊകുകയാണെന്നു പറഞ്ഞാണ് ബാബു ബൈക്കില്‍ രക്ഷപ്പെട്ടത്. ശിവന്റെ കുടുംബവും ബാബുവും തമ്മിൽ കുടുംബ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാല്‍ പെട്ടന്ന് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.