Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി.വി. കാണാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 70 കാരന് 13 വർഷം കഠിന തടവ്

Pocso Attingal Kizhuvilam 
പോക്സോ ആറ്റിങ്ങൽ കീഴുവിലം

എ കെ ജെ അയ്യർ

, വ്യാഴം, 3 ഒക്‌ടോബര്‍ 2024 (15:17 IST)
തിരുവനന്തപുരം: വീട്ടിൽ ടി.വി. കാണാൻ എത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച 70 കാരന് കോടതി 13 വർഷം കഠിന തടവിനും ഒന്നേകാൽ ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൾ കിഴുവിലം പറയത്തുകോണം സ്വദേശി സുദേവനെയാണ് കോടതി ശിക്ഷിച്ചത്.
 
അയൽ വാസിയായ കുട്ടിയെ പ്രതി അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ തുടർച്ചയായി ഉപദ്രവിച്ചിരുന്നു.ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി ബിജുകുമാർ സി.ആർ ആണ് ശിക്ഷ വിധിച്ചത്. ഭാര്യ ഉപേക്ഷിച്ചു പോയ സുദേവൻ ഒറ്റയ്ക്കായിരുന്നു താമസം. കുട്ടിയിൽ അക്രമവാസന, ദേഷ്യം എന്നിന വർദ്ധിച്ചോൾ കുട്ടിയെ കൗൺസിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
 
2019 ൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് വി.എസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാര്‍ത്തയില്‍ സന്തോഷം: ശ്രുതി