Publish Date: Sun, 14 Jul 2024 (09:50 IST)
Updated Date: Sun, 14 Jul 2024 (08:51 IST)
കോഴിക്കോട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ കഠിതമായ രീതിയിൽ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വടുവന്‍ച്ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്..
മേപ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു ഇരുവരും എന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതികൾക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടു വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എ കെ ജെ അയ്യർ
Publish Date: Sun, 14 Jul 2024 (09:50 IST)
Updated Date: Sun, 14 Jul 2024 (08:51 IST)