Publish Date: Thu, 17 Oct 2024 (18:07 IST)
Updated Date: Thu, 17 Oct 2024 (17:43 IST)
തൃശൂർ : പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ചാവക്കാട് മണത്തല ചിന്നാരിൽ മുഹമ്മദ് സഫാൻ(22) ആണ് പോലീസ് പിടിയിലായത്.
പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പാവറട്ടി പൊലീസാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ പ്രതി പല സമയങ്ങളിൽ പീഡിപ്പിച്ചതായാണ് പരാതി.എന്നാൽ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. വ്യാപക അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.