Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസിനെ ആക്രമിച്ചത് നാളെ പൊലീസ് ആകേണ്ടിയിരുന്നയാൾ!

പൊലീസിനെ ആക്രമിച്ചത് നാളെ പൊലീസ് ആകേണ്ടിയിരുന്നയാൾ!
പൊന്നാനി , ഞായര്‍, 6 ജനുവരി 2019 (11:53 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമണമായിരുന്നു നടന്നത്. ഹർത്താൽ ദിനത്തിൽ പൊലീസിനു നേരെയുണ്ടായ അക്രമത്തിൽ പിടിയിലായ പ്രതി പൊലീസിൽ ആശ്രിത നിയമനത്തിനു കാത്തിരുന്നയാൾ. 
 
കാഞ്ഞിരമുക്ക് സ്വദേശി നെടുംപുറത്ത് അരുൺകുമാറി (22) നെയാണ് സിഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തത്. അരുൺകുമാർ അക്രമത്തിനു മുതിരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ആശ്രിതനിയമനത്തിനായി നടപടിക്രമങ്ങൾ നടക്കുന്നതിനിടയിലാണ് പ്രതിയാകുന്നത്. 
 
എവി ഹൈസ്കൂളിനു സമീപം പൊലീസിനു നേരെ നടന്ന ഏറ്റുമുട്ടലിനിടെ അരുൺകുമാർ കല്ലെടുക്കുന്നതിന്റെയും വടികൊണ്ട് അക്രമിക്കാനെത്തുന്നതിന്റെയും ദൃശ്യങ്ങൾ സഹിതമുള്ള തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയൻ മാസാണ്, ആദർശധീരൻ; തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് ഭരണം വരണമെന്ന് സത്യരാജ്