Publish Date: Sat, 29 Jun 2019 (19:52 IST)
Updated Date: Sat, 29 Jun 2019 (19:53 IST)
വിവാഹ വാഗ്‌ദാനം നൽകി എസ്ഐ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. രഹസ്യമൊഴി രേഖപ്പെടുത്തുന്ന തീയതി കോടതി തിങ്കളാഴിച്ച നിശ്ചയിക്കും.
പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം.
തുമ്പ മുൻ എസ്ഐ ഹോട്ടലുകള്‍ കൊണ്ടു ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മ്യൂസിയം പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ യുവതി വ്യക്തമാക്കുന്നത്. പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കൊണ്ടു പോയി ലൈംഗികമായി ഉപയോഗിച്ചു. ജനുവരി 13 മുതൽ മെയ് 4 വരെ പീഡനം നടന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.