Publish Date: Mon, 09 Dec 2019 (15:04 IST)
Updated Date: Mon, 09 Dec 2019 (15:05 IST)
17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലത്ത് അമ്മയുടെ സഹോദരിയടക്കം മൂന്ന് പേർ അറസ്റ്റിൽ. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പെണ്‍കുട്ടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയുടെ അമ്മയുടെ അനുജത്തിയും ഹോംസ്‌റ്റേ നടത്തുന്ന ദമ്ബതികളുമാണ് അറസ്റ്റിലായിരിക്കുന്നത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ അമ്മയുടെ സഹോദരി കൂട്ടിക്ക്ണ്ട് പോയത്. കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം നടന്നത്.
കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് അമ്മായി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞത്. മാതാപിതാക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ കൌൺസിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്.