സിനിമ നിർമിക്കാൻ പണം കണ്ടെത്താൻ കമിതാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; തട്ടിക്കൊണ്ട് പോകലും വിലപേശലും സിനിമ സ്റ്റൈലിൽ

തിങ്കള്‍, 22 ജൂലൈ 2019 (13:13 IST)
സിനിമ നിർമിക്കുന്നതിനായി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി വിലപേശിയ കമിതാക്കൾ അറസ്റ്റിൽ. മുഹമ്മദ് സെയ്ദ് (30), അംബിക (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചില സിനിമകളിൽ ഇവർ രണ്ട് പേരും അഭിനയിച്ചിട്ടുമുണ്ട്. ഷേണായ് നഗറിലാണ് സംഭവം. 
 
ഷേണായ് നഗറിലെ എൻ‌ജിനീയർ - ഡൊക്ടർ ദമ്പതിമാരുടെ വീട്ടിൽ പണിക്ക് നിൽക്കുകയായിരുന്നു അംബിക. ഇവിടുത്തെ മൂന്നു വയസുള്ള പെൺകുട്ടിയെയാണ് അംബികയും സെയ്ദും തട്ടിക്കൊണ്ട് പോയത്. ഇതിനായി തട്ടിക്കൊണ്ട് പോകുന്നതിന്റെ ചില വീഡിയോകൾ യൂട്യൂബിൽ ഇവർ കാണുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. 
 
സ്കൂൾ വിട്ട കുട്ടിയെ കൂട്ടിക്കൊണ്ട് വരാൻ പോയത് അംബികയായിരുന്നു. പക്ഷേ, ഇരുവരും തിരിച്ച് വരാതെയായതോടെ കുട്ടിയുടെ അമ്മ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കുറച്ച് സമയം കഴിഞ്ഞ് അംബികയേയും കുട്ടിയേയും തട്ടിക്കൊണ്ട് പോയതാണെന്നും 50 ലക്ഷം രൂപയോളം തന്നാൽ മാത്രമേ തിരിച്ച് വിടുകയുള്ളൂ എന്നും പറഞ്ഞ് ഫോൺ വരികയായിരുന്നു. 
 
ഇതോടെ മാതാപിതാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെയ്ദും അംബികയും നടത്തിയ പ്ലാൻ ആയിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൈമുറിച്ച് ചോര സീമന്തരേഖയിൽ ചാർത്തി, കാമുകിയെ കഴുത്തുഞെരിച്ച് കൊന്നശേഷം 21കാരൻ ജീവനൊടുക്കി