അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് മകൻ; കാഴ്ച കണ്ട് മിണ്ടാനാകാതെ അയൽ‌വാസി

Webdunia
ഞായര്‍, 6 ജനുവരി 2019 (16:42 IST)
കുറ്റവാളികൾ പെരുകികൊണ്ടിരിക്കുകയാണ്. പുതുവര്‍ഷത്തലേന്ന് അമ്മയെ കൊന്ന് രക്തം കുടിച്ച മകന്റെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് കോർബയിലെ ജനങ്ങൾ. നരബലിയാണ് മകൻ നടത്തിയത്. ഇതിനു വേണ്ടിയാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്.
 
മാന്ത്രിക ക്രിയകൾക്കിടെയാണു ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ക്രൂരമായ കൊലപാതകം നടന്നത്. ദുർമന്ത്രവാദിയായ ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിനു ദൃക്സാക്ഷിയായ സ്ത്രീ മൂന്ന് ദിവസത്തിനു ശേഷം വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തതും കൊലപാതക വിവരം പുറം‌ലോകം അറിഞ്ഞതും.  
 
പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മാതാവിന്റെ മൃതദേഹം വെട്ടിനുറുക്കി ദിലീപ് യാദവ് കത്തിച്ചിരുന്നു. പിതാവിന്റെയും സഹോദരന്റെയും മരണത്തിലും സ്വന്തം ഭാര്യ ഉപേക്ഷിച്ച് പോയതിലും ഇയാൾ എപ്പോഴും അമ്മറ്റെ കുറ്റപ്പെടുത്തിയിരുന്നു. ഈ വൈരാഗ്യമാണ് നരബലിയിലേക്ക് എത്തിയത്. 
 
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവം നടന്നത്. സുമരിയയുടെ വീട്ടിൽ പതിവു സന്ദർശനത്തിന്റെ ഭാഗമായി അയൽ‌ക്കാരി സമീറ എത്തിയപ്പോഴാണ് ഇവർ കൊലപാതകത്തിനു ദൃക്‌സാക്ഷിയായത്. വീടിനടുത്തെത്തിയപ്പോള്‍ അസാധാരണ ശബ്ദങ്ങൾ കേട്ടു. അടുത്തെത്തി ജനാല വഴി സമീറ നോക്കിയപ്പോൾ കോടാലി ഉപയോഗിച്ച് മകൻ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നതാണു കണ്ടത്. മുറിവുകളിൽനിന്ന് രക്തം പുറത്തുവന്ന് സുമരിയ പ്രാണവേദനയിൽ പുളയുമ്പോൾ മകൻ രക്തം കുടിക്കുകയായിരുന്നു. രംഗങ്ങൾ കണ്ടു ഞെട്ടിത്തരിച്ച സമീറനു ഒരക്ഷരം പോലും മിണ്ടാനായില്ല.
 
മൃതദേഹം ചെറുകഷണങ്ങളായി വെട്ടിനുറുക്കിയശേഷം തീയിലേക്കെറിഞ്ഞു കത്തിച്ചു. ഭയന്നതിനാൽ ഇക്കാര്യം ഇവർ ആരോടും പറഞ്ഞില്ല. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം മരുമകനോടു കാര്യം പറഞ്ഞു. ഇതിനു ശേഷമാണ് സംഭവം പൊലീസിൽ അറിയിച്ചത്. കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments