Webdunia - Bharat's app for daily news and videos

Install App

മോദിയുടെ നാട്ടില്‍ ബാലിക ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; ശരീരത്തിൽ 86 മുറിവുകൾ

മോദിയുടെ നാട്ടില്‍ ബാലിക ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; ശരീരത്തിൽ 86 മുറിവുകൾ

Webdunia
ഞായര്‍, 15 ഏപ്രില്‍ 2018 (10:26 IST)
ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സൂറത്തിനു സമീപം ബെസ്താനില്‍ നിന്നാണ് ദിവസങ്ങളോളം പഴക്കമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏഴു ദിവസത്തോളം മൃഗീയമായി പീഡിപ്പിക്കപ്പെട്ട ശേഷമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ട് വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയുടെ ശരീരത്ത് 86 മുറിവുകളുള്‍ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നല്‍കുന്ന വിവവരം. ഏപ്രിൽ ആറിന് ബെസ്താനിലെ ഒരു ക്രിക്കറ്റ് മൈതാനത്തിനു സമീപത്തുള്ള ചതുപ്പ് നിലത്ത് നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഏഴു ദിവസത്തോളം കുട്ടി ക്രൂരമാനഭംഗത്തിന് ഇരയായി. സ്വകാര്യഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തടികൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ വ്യക്തമാക്കി.

മറ്റെവിടെയെങ്കിലും വച്ച് കൃത്യം നിർവഹിച്ചശേഷം പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്ന് ഇടാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തിരിച്ചറിയാത്തതിനാല്‍ അടുത്ത കാലത്ത് കാണാതായ ആളുകളുടെ പട്ടിക പൊലീസ് ശേഖരിക്കുകയാണ്. എഎൻഐ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments