അവിഹിത ബന്ധം ആരോപിച്ച് ജവാന് ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വെടിവച്ചു കൊന്നു
ജവാന് ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വെടിവച്ചു കൊന്നു
അവിഹിത ബന്ധം ആരോപിച്ച് സ്വന്തം ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും ജവാൻ വെടിവച്ചു കൊന്നു. ജമ്മു കാഷ്മീർ ഷാലിമാർ പ്രാന്തത്തിലെ കിഷ്ത്വറിലാണ് സംഭവം. നാട്ടുകാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിഐഎസ്എഫ് ജവാനും തെലുങ്കാന സ്വദേശിയായ സുരീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഭാര്യ ലാവണ്യയെ വെടിവച്ചു കൊലപ്പെടുത്തിയ സുരീന്ദർ സഹപ്രവർത്തകനായ രാജേഷ് കഖാനിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് നേര്‍ക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം മുറിയിലേക്ക് എത്തിയ രാജേഷിന്റെ ഭാര്യ ശോഭയേയും സുരീന്ദര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
മൂന്ന് പേരുടെയും മരണം ഉറപ്പാകുംവരെ സംഭവസ്ഥലത്ത് സുരീന്ദര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഭാര്യ ലാവണ്യയുമായി സഹപ്രവർത്തകന് രാജേഷ് കഖാനിക്ക് അടുപ്പമുണ്ടെന്നും ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന തോന്നലുമാണ് സുരീന്ദറിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. അടുത്തടുത്ത ക്വാർട്ടേഴ്സുകളിലാണ് രാജേഷിന്റെയും സുരീന്ദറിന്റെയും കുടുംബങ്ങൾ താമസിച്ചിരുന്നത്.
ദുൽ ഹസ്തി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി എത്തിയ ജവാനാണ് സുരീന്ദർ.