Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കി, ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കിയതോടെ വിവരം പുറത്തായി; അധ്യാപകനെ മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തി

ഹൈദരാബാദ് , ബുധന്‍, 22 ഓഗസ്റ്റ് 2018 (10:21 IST)
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയ അധ്യാപകനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് തെരുവിലൂടെ നഗ്നനാക്കി നടത്തി. ആന്ധ്രാപ്രദേശിലെ തെക്ക് ​ഗോദാവരി ജില്ലയിലെ എലുരു എന്ന സ്ഥലത്താണ് സംഭവം. രാംബാബു എന്ന ഇംഗ്ലീഷ് അധ്യാപകനാണ് ജനക്കൂട്ടത്തിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.

18കാരിയായ വിദ്യാര്‍ഥിനിയെ രാംബാബു രണ്ടു വര്‍ഷത്തോളമായി ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഗർഭം അലസിപ്പിക്കാൻ ഇയാൾ ​ഗുളികകൾ നൽകി. ഗുളികകള്‍ കഴിച്ച പെണ്‍കുട്ടി അവശയാകുകയും രക്തശ്രാവം ഉണ്ടാവുകയും ചെയ്‌തു.

ചോദ്യം ചെയ്യലില്‍ പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളോട് വ്യക്തമാക്കിയതോടെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് അധ്യാപകനെ പിടികൂടി മര്‍ദ്ദിച്ചു. നഗ്നനാക്കിയ ശേഷം രാംബാബുവിന്റെ കൈകള്‍ ബന്ധിച്ച് എളുരുവിലെ തിരക്കുള്ള റോഡിലൂടെ നടത്തിച്ചു.

വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് രാംബാബുവിനെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ഇയാള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുന്ന ചിത്രമെടുത്ത് ഫേസ്‌ബുക്കിലിട്ടതാര് ?; ട്രോളര്‍മാരുടെ ആക്രമണത്തില്‍ തളര്‍ന്ന കണ്ണന്താനം വിശദീകരണവുമായി രംഗത്ത്