Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവ് ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തി

അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവ് ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തി
ഹൈദരാബാദ് , ചൊവ്വ, 6 ഓഗസ്റ്റ് 2019 (14:15 IST)
അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി. തെലങ്കാനയിലെ ഹൈദരാബാദിലെ വികാരാബാദിലാണ് സംഭവം. കൊലയ്‌ക്കു ശേഷം ഗുരു പ്രവീണ്‍ കുമാര്‍ (33) സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ചാന്ദിനി. മക്കളായ അയാന്‍‍, മകള്‍ ക്രിസ്‌റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് കൂട്ടക്കൊല നടന്നത്.

അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ ചാന്ദിനി ആ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് പ്രവീണുമായി അടുക്കുന്നതും വിവാഹിതയായതും. യുവതിക്ക് ആദ്യ ബന്ധത്തില്‍ ജനിച്ച കുട്ടിയാണ് അയാന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ചാന്ദിനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രവീണ്‍ കുമാര്‍ സംശയിച്ചിരുന്നു. ഇതേ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു.

സംഭവദിവസം രാത്രി ചാന്ദിനിയുമായി വഴക്കിട്ട പ്രവീണ്‍ അമ്മയെയും സഹോദരനെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് ചാന്ദിനിയെ ക്രൂരമായി മര്‍ദ്ദിച്ചു.  ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയുടെ തലയ്‌ക്കടിച്ചു. യുവതി മരിച്ചെന്ന് വ്യക്തമായതോടെ ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ പദ്ധതി.

ജീവനൊടുക്കിയാല്‍ മക്കള്‍ അനാഥരാകുമെന്ന തോന്നലാണ് കുട്ടികളെ കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ചത്.
അയാനെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ക്രിസ്‌റ്റിയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ കീഴടങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉന്നാവോ; പെൺകുട്ടിയുടെ നില അതീവഗുരുതരം, അഭിഭാഷകനേയും ഡൽഹിയിലേക്ക് മാറ്റി