‘ഞാന്‍ മരിക്കുമെന്നതില്‍ സംശയമില്ല, അതിനാല്‍ നിന്നേയും കൊന്നേക്കാം’; യുവാവ് സഹയാത്രക്കാരനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു
‘ഞാന്‍ മരിക്കുമെന്നതില്‍ സംശയമില്ല, അതിനാല്‍ നിന്നേയും കൊന്നേക്കാം’; യുവാവ് സഹയാത്രക്കാരനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികനെ യുവാവ് തള്ളിയിട്ടു കൊന്നു. റിതേഷ് (23) എന്ന യുവാവിനെയാണ് കാമയാനി എക്സ്പ്രസില്‍ നിന്നും തള്ളിയിട്ട് കൊന്നത്. സംഭവത്തില്‍ രാജ്മാല്‍ പാല്‍ എന്ന രജ്ജുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
നഗരാതിര്‍ത്തിയിലുള്ള സുഖി സേവാനിയ സ്റ്റേഷനു സമീപം തിങ്കളാഴ്‌ചയാണ് സംഭവം.
റിതേഷും സുഹൃത്ത് സുമിതും ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഭോപ്പാലിലേക്ക് വരുകയായിരുന്നു. ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റിന്റെ വാതില്‍പ്പടിയില്‍ ഇരുന്നാണ് ഇരുവരും യാത്ര ചെയ്‌തത്. ഈ സമയം, ടോയ്ലറ്റില്‍ നിന്ന് പുറത്തേക്കു വന്ന രജ്ജു റിതേഷിനെ ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സുമിത് പറഞ്ഞു.
ഞാനെന്തായാലും മരിക്കുമെന്നും അതു കൊണ്ട് നിന്നേയും കൊന്നേക്കാം എന്നു പറഞ്ഞാണ് റിതേഷിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത്. എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നതിന് മുമ്പ് തന്നെ റിതേഷ് പുറത്തേക്ക് തെറിച്ചു പോയിരുന്നുവെന്നും സുമിത് കൂട്ടിച്ചേര്‍ത്തു.
റിതേഷും രജ്ജുവും തമ്മില്‍ യാതൊരു പരിചയവും ഇല്ലെന്നും സംഭവസ്ഥലത്ത് വെച്ചു തന്നെ സുഹൃത്ത് മരിച്ചെന്നും സുമിത് വ്യക്തമാക്കി.