Publish Date: Thu, 18 Jan 2018 (14:58 IST)
Updated Date: Thu, 18 Jan 2018 (16:27 IST)
മകളെ വിവാഹം ചെയ്ത് കൊടുക്കാത്തില്‍ പ്രകോപിതനായ യുവാവ് വീട്ടില്‍കയറി യുവതിയെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ പരയ്യന്നൂര്‍ രാമന്തളി ചിറ്റടിയില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെയും അമ്മയെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് തളിയില്‍ സ്വദേശിയായ രഞ്ജിത്തിനെ (28) പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ യുവതിയെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. ഇതിലുള്ള വിരോധമാണ് വീട്ടില്‍ക്കയറി ആക്രമിക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.